ക്ലാറ്റ് വേണ്ട; നാഷണല്‍ ലോ സ്‌കൂളിന് ടെസറ്റ് നടത്താമെന്ന് സുപ്രീം കോടതി
Top News

ക്ലാറ്റ് വേണ്ട; നാഷണല്‍ ലോ സ്‌കൂളിന് ടെസറ്റ് നടത്താമെന്ന് സുപ്രീം കോടതി

കോടതിയുടെ അനുമതിയില്ലാതെ പരീക്ഷാഫലം പ്രഖ്യാപിക്കരുതെന്നും പ്രവേശന നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

News Desk

News Desk

ന്യൂഡെല്‍ഹി: ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിക്ക് (എന്‍എല്‍എസ്ഐയു) പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. സെപ്തംബര്‍ 12 ന് പരീക്ഷ നടത്താനാണ് അനുമതി. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ പരീക്ഷാഫലം പ്രഖ്യാപിക്കരുതെന്നും പ്രവേശന നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

നാഷണല്‍ ലോ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എന്‍എല്‍ടി) നടത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എന്‍എല്‍എസ്ഐയു) ബാംഗ്ലൂര്‍ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. വെങ്കിട്ട റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ബെംഗ്ലൂരു എന്‍എല്‍എസ്യു, 2020 - 21 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചുവര്‍ഷ സംയോജിത ബിഎ എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരിഗണിക്കേണ്ടതില്ലെന്ന് ഈ മാസം ആദ്യം തീരുമാനിച്ചിരുന്നു. ക്ലാറ്റ് പരീക്ഷ കൂടെക്കൂടെ മാറ്റിവച്ചതാണ് തീരുമാനത്തിന് കാരണമായത്.

2020 സെപ്തംബര്‍ അവസാനിക്കുന്നതിന് മുമ്പ് എന്‍എല്‍എ സ്യുവിന് പ്രവേശനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പ്രവേശനമില്ലാത്ത സീറോ ഇയര്‍ എന്ന നിലയില്‍ പരിഗണിക്കേണ്ടിവരും. പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ മൂന്നിന് ആരംഭിച്ച് 10 ന് അവസാനിച്ചു.

Anweshanam
www.anweshanam.com