സച്ചിൻ പൈലറ്റിന് ആശ്വാസം; തി​ങ്ക​ളാ​ഴ്ച വ​രെ അ​യോ​ഗ്യ​ത തീ​രു​മാ​നം പാ​ടി​ല്ലെ​ന്ന് ​കോ​ട​തി
സച്ചിൻ പൈലറ്റിന് ആശ്വാസം; തി​ങ്ക​ളാ​ഴ്ച വ​രെ അ​യോ​ഗ്യ​ത തീ​രു​മാ​നം പാ​ടി​ല്ലെ​ന്ന് ​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സ​ച്ചി​ന്‍ പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള വി​മ​ത എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ​യി​ല്ല. തി​ങ്ക​ളാ​ഴ്ച വ​രെ അ​യോ​ഗ്യ​ത തീ​രു​മാ​നം പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച കേ​സ് വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി വി​ധി​ക്ക് ശേ​ഷം കേ​സ് പ​രി​ഗ​ണി​ക്കാ​നാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്ന സ്പീക്കറുടെ ആവശ്യം കോടതി തള്ളി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ സി.​പി. ജോ​ഷി​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ​ച്ചി​ന്‍ പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള വി​മ​ത എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌ വെ​ള്ളി​യാ​ഴ്ച വ​രെ തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

സ്പീ​ക്ക​ര്‍​ക്ക് വേ​ണ്ടി ക​പി​ല്‍ സി​ബ​ലാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. സ്പീ​ക്ക​ര്‍ ന​ട​പ​ടി എ​ടു​ക്കു​ന്ന​ത് വ​രെ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും ന​ട​പ​ടി​ക​ള്‍ നീ​ട്ടി​വെ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​ക്ക് സ്പീ​ക്ക​റോ​ട് ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും ക​ബി​ല്‍ സി​ബ​ല്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. സ്പീ​ക്ക​ര്‍ ന​ട​പ​ടി എ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തും അ​യോ​ഗ്യ​ത നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ സ​മ​യം നീ​ട്ടി ന​ല്‍​കി​യ​തും ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും സി​ബ​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ വി​ധി പ​റ​യു​ന്ന​തി​ല്‍ നി​ന്നു ഹൈ​ക്കോ​ട​തി​യെ ത​ട​യാ​നാ​കി​ല്ലെ​ന്നു സു​പ്രീം കോ​ട​തി നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി തീ​രു​മാ​ന​ത്തി​ന് മു​മ്ബ് എം​എ​ല്‍​എ​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യോ അ​യോ​ഗ്യ​രാ​ക്കു​ക​യോ ചെ​യ്താ​ല്‍ അ​ത് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​രി​ല്ലേ എ​ന്ന് ജ​സ്റ്റി​സ് മി​ശ്ര ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ സ​മ്ബ്ര​ദാ​യ​ത്തി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മു​ള്ള​വ​രു​ടെ ശ​ബ്ദം ഇ​ല്ലാ​താ​ക്കാ​ന്‍ പ​റ്റി​ല്ല. ഇ​തൊ​രു സാ​ധാ​ര​ണ വി​ഷ​യ​മ​ല്ലെ​ന്നും പൊ​തു​ജ​ന​മാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു.

Related Stories

Anweshanam
www.anweshanam.com