'ലോക്ക് ഡൗൺ നടപ്പിലാക്കണം'- കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിർദേശം

'ലോക്ക് ഡൗൺ നടപ്പിലാക്കണം'- കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിർദേശം

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗം രാജ്യത്തെ മുള്‍മുനയിലാക്കി അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​​ സുപ്രീം കോടതി. രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്​ഥരില്‍നിന്ന്​ കേട്ടശേഷമായിരുന്നു കോടതി ഇ​ടപെടല്‍.

ആള്‍ക്കൂട്ടം ഒത്തുചേരുന്നതും പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണം. ഇതിന്‍റെ ഭാഗമായി പൊതുജന താല്‍പര്യാര്‍ഥം ലോക്​ഡൗണും പ്രഖ്യാപിക്കണം. ലോക്​ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാ​ര്‍ച്ചിലാണ്​ രാജ്യത്ത്​ ആദ്യമായി കോവിഡ്​ ലോക്​ഡൗണ്‍ പ്രഖ്യാപിക്കുന്നത്​. ഇതിനെ തുടര്‍ന്ന്​ ലക്ഷക്കണക്കിന്​ ഇതര സംസ്​ഥാന തൊഴിലാളികള്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ കുടുങ്ങിയിരുന്നു. അതേസമയം, ഞായറാഴ്ച മാത്രം രാജ്യത്ത്​ 3.92 ലക്ഷം പേരിലാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 3,689 പേര്‍ മരിക്കുകയും ചെയ്​തു. രോഗ നിരക്കും മരണവും കുത്തനെ ഉയരുന്നത്​ രാജ്യത്തെ ആരോഗ്യ സംവിധാനം താറുമാറാക്കുകയാണ്​. വിവിധ സംസ്​ഥാനങ്ങള്‍ ഇതിനകം കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com