സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ആവശ്യമായ അനുമതികളെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി
സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിര്‍മ്മാണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. പദ്ധതി റദ്ദാക്കണം എന്നും, പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളും അടക്കം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

പദ്ധതി നിയമപരമായി നിലനില്‍ക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി വിധിച്ചു. എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സ‌ഞ്ജീവ് ഖന്ന എന്നിവരുടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി. ജസ്റ്റിസ് സ‌ഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ മറ്റ് രണ്ട് പേരും പദ്ധതിക്ക് അനുകൂലമായി വിധി പറയുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ പുക ടവറുകള്‍ സ്ഥാപിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇനി കേന്ദ്ര സര്‍ക്കാരിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com