യുഎൻ സുരക്ഷാ കൗൺസിൽ;
അംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ഫ്രാൻസ്
Top News

യുഎൻ സുരക്ഷാ കൗൺസിൽ; അംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ഫ്രാൻസ്

75ാമത് യുഎൻ ജനറൽ അസംബ്ലി യോഗം സെപ്തംബർ 15ന് ആരംഭിക്കാനിരിക്കെയാണ് ഫ്രാന്‍സിന്‍റെ പ്രതികരണം.

News Desk

News Desk

പാരീസ്: യുഎൻ സുരക്ഷ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെന്യൻ ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു- എഎന്‍ഐ റിപ്പോര്‍ട്ട്.

യുഎൻ സുരക്ഷ കൗൺസിലിൽ തുല്യ പ്രാതിനിധ്യമെന്നതിലൂന്നി യുഎന്നിലെ ഇന്ത്യൻ ഉപ സ്ഥിരം പ്രതിനിധി നാഗരാജ് നായിഡു ജനറൽ അസംബ്ലിയുടെ ഭാഗമായി യുഎന്നിന് സെപ്തംബർ ഒന്നിന് കത്ത് നൽകിയിരുന്നു. ഇതിനു പ്രതികരണമെന്നോണമാണ് ഫ്രഞ്ച് സ്ഥാനപതിയുടെ ട്വീറ്റ്. 75ാമത് യുഎൻ ജനറൽ അസംബ്ലി യോഗം സെപ്തംബർ 15ന് ആരംഭിക്കാനിരിക്കെയാണ് ഈ ട്വീറ്റെന്നത് രാജ്യാന്തര രാഷ്ടീയത്തിൽ ഏറെ ശ്രദ്ധേയമാണ്.

ഇന്ത്യയടക്കം നാല് ഗ്രൂപ്പ് - 4 രാഷ്ട്രങ്ങളെയുൾപ്പെടുത്തി സുരക്ഷാ കൗൺസിൽ ഘടന പരിഷ്കരിക്കണമെന്നാവശ്യം പതിറ്റാണ്ടുകളായി ഉന്നയിക്കപ്പെടുകയാണ്. ഇക്കാര്യത്തിൽ പക്ഷേ ശ്രദ്ധേയമായ നീക്കങ്ങൾ ഇക്കാലമത്രയുമുണ്ടായിട്ടില്ല.

നിലവിൽ യുഎസ്, റഷ്യ ,ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ സ്ഥിരാംഗങ്ങളാണ് സുരക്ഷാ കൗൺസിൽ ഘടന. വീറ്റോ അധികാരവുമുണ്ട് ഈ സ്ഥിരാംഗങ്ങൾക്ക്. ഇതിനിടെ ജി- 4 രാഷ്ട്രങ്ങളെ വീറ്റോ അധികാരമില്ലാതെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങളാക്കാമെന്ന നിർദ്ദേശങ്ങളും പരിഗണനയിലാണ്.

ഇന്ത്യ, ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാഷ്ട്രങ്ങൾ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്. 2021 ജനുവരി മുതൽ-രണ്ടുവർഷ കാലാവധി-ഇന്ത്യക്ക് സുരക്ഷ കൗൺസിൽ അംഗത്വം ലഭിക്കും.

ഇന്ത്യ, ജർമ്മനി, ജപ്പാൻ, ബ്രസിൽ എന്നീ രാഷ്ട്രങ്ങൾ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്.

Anweshanam
www.anweshanam.com