സമരഭൂമിയില്‍ വീണ്ടും ആത്മഹത്യ

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമരഭൂമിയില്‍ വീണ്ടും ആത്മഹത്യ

ന്യൂഡല്‍ഹി: കര്‍ഷക സമരഭൂമിയില്‍ വീണ്ടും ആത്മഹത്യ. സമരത്തിനിടെ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. കര്‍ഷക പ്രക്ഷോഭം കനക്കുന്ന ടിക്‌രി അതിര്‍ത്തിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അഭിഭാഷകനായ അമര്‍ജിത്ത് സിങ് വിഷം കഴിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചായിരുന്നു ആത്മഹത്യ. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. പ്രധാനമന്ത്രിക്കുള്ള കത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തിന്റെ ആത്മഹത്യകുറിപ്പ്. കേന്ദ്രത്തിന്റെ മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്കെതിരാണെന്നും ഇതുവഴി തൊഴില്‍ ഇല്ലാതാകുമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ഷക സമരത്തിനിടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com