മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരിക്ക് വിട

കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം
മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരിക്ക് വിട

തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്ബോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി.

കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്​കാരിക രംഗത്ത്​ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന്‌ തിരുവനന്തപുരത്താണ്​ ജനിച്ചത്​. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ ആണ്​ പിതാവ്​. മാതാവ്: വി.കെ. കാർത്യായനി അമ്മ

Related Stories

Anweshanam അന്വേഷണം
www.anweshanam.com