'എ​വ​ര്‍ ഗി​വ​ണ്‍' നീ​ക്കി; സൂ​യ​സ് ക​നാ​ലി​ലെ ജ​ല​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി
'എ​വ​ര്‍ ഗി​വ​ണ്‍' നീ​ക്കി; സൂ​യ​സ് ക​നാ​ലി​ലെ ജ​ല​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

ക​യ്റോ: സൂ​യ​സ് ക​നാ​ലി​ല്‍ കു​ടു​ങ്ങി​യ ഭീ​മ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ എ​വ​ര്‍ ഗി​വ​ണ്‍ നീ​ക്കാ​ന്‍ സാ​ധി​ച്ച​തോ​ടെ ക​നാ​ലി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന ഗ​താ​ഗ​ത പ്ര​തി​സ​ന്ധി​യാ​ണ് ഇ​തോ​ടെ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്. കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 369 കപ്പലാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത് കാത്ത് കനാല്‍ മാര്‍ഗത്തിലുള്ളത്.

കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകള്‍ ,ടഗ്‌ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്. സൂയസ് കനാല്‍ അധികൃതര്‍, ഡച്ച്‌ സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്.

എ​വ​ര്‍ ഗി​വ​ണ്‍ കു​ടു​ങ്ങി​യ​തി​ന് പി​ന്നാ​ലെ 193 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള സൂ​യ​സ് ക​നാ​ലി​ന്‍റെ ഇ​രു ഭാ​ഗ​ത്തു​മാ​യി 213 ക​പ്പ​ലു​ക​ള്‍ കു​ടു​ങ്ങി​യ​ത് ആ​ഗോ​ള ച​ര​ക്കു നീ​ക്ക​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ത​ട​സ​ങ്ങ​ള്‍ നീ​ക്കി ക​പ്പ​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ല്‍ ച​ലി​ച്ച്‌ തു​ട​ങ്ങി​യ​താ​യി ക​മ്ബ​നി അ​റി​യി​ച്ചി​രു​ന്നു.

ചൈ​ന​യി​ല്‍​നി​ന്ന് നെ​ത​ര്‍​ലാ​ന്‍റ്സി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന 400 മീ​റ്റ​ര്‍ നീ​ള​വും ര​ണ്ടു ല​ക്ഷം ട​ണ്‍ ഭാ​ര​വു​മു​ള്ള ക​പ്പ​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ക​ന​ത്ത കാ​റ്റി​ല്‍​പ്പെ​ട്ട് വ​ട്ടം​തി​രി​ഞ്ഞ് മു​ന്‍​പി​ന്‍​ഭാ​ഗ​ങ്ങ​ള്‍ മ​ണ്ണി​ലു​റ​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. ഡ​ച്ച്‌ ക​മ്ബ​നി​യാ​യ റോ​യ​ല്‍ ബോ​സ്കാ​ലി​സാ​ണു ക​പ്പ​ല്‍ നീ​ക്കു​ന്ന ദൗ​ത്യ​മേ​റ്റെ​ടു​ത്തി​രു​ന്ന​ത്.

മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ലി​നെ​യും ചെ​ങ്ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സൂ​യ​സ് യൂ​റോ​പ്പി​നും ഏ​ഷ്യ​ക്കും ഇ​ട​യി​ലെ ച​ര​ക്കു​ഗ​താ​ഗ​ത ദൈ​ര്‍​ഘ്യം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്നു. ലോ​ക​ത്തി​ലെ ച​ര​ക്കു ഗ​താ​ഗ​ത​ത്തി​ന്‍റെ പ​ത്തു ശ​ത​മാ​ന​വും ഇ​തു​വ​ഴി​യാ​ണ്.

അതേസമയം മേഖലയില്‍ കുടുങ്ങിയ എല്ലാ കപ്പലുകള്‍ക്കും യാത്ര പുന:രാരംഭിച്ച്‌ കനാലിലൂടെ യാത്ര സാധ്യമാകാന്‍ മൂന്ന് ദിവസം വേണ്ടിവന്നേക്കുമെന്നും സൂയസ് കനാല്‍ അധികൃതര്‍ വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com