ക്വാറൻറീനിലിരിക്കെ മുങ്ങിയ ഐഎഎസ് ഉദ്യോഗസ്​ഥനെ തിരിച്ചെടുത്തു

അനുപം മിശ്രയെയാണ്​ ആലപ്പുഴ സബ്​ കലക്​ടറായി തിരിച്ചെടുത്തത്
ക്വാറൻറീനിലിരിക്കെ മുങ്ങിയ ഐഎഎസ് ഉദ്യോഗസ്​ഥനെ തിരിച്ചെടുത്തു

കൊല്ലം: കോവിഡ് ക്വാറൻറീനിൽ ഇരിക്കെ സംസ്ഥാനത്ത് നിന്ന് മുങ്ങിയ ഐഎഎസ്​ ഉദ്യോഗസ്​ഥനെ തിരിച്ചെടുത്തു. അനുപം മിശ്രയെയാണ്​ ആലപ്പുഴ സബ്​ കലക്​ടറായി തിരിച്ചെടുത്തത്​. എന്നാൽ, അനുപം മിശ്രയുടെ ഗൺമാനെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല.

കൊല്ലം സബ്​കലക്​ടറായിരുന്നു നേരത്തെ ഇദ്ദേഹം. മാർച്ചിൽ കോവിഡ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് അനുപം മിശ്ര നാട്ടിലേക്ക്​ മുങ്ങുകയായിരുന്നു. പേഴ്​സനൽ ഗൺമാ​ന്റെയും ഡ്രൈവറുടെയും കണ്ണുവെട്ടിച്ചാണ്​ ഇദ്ദേഹം നാട്ടിലേക്ക്​ കടന്നത്​. പ്രോട്ടോകോൾ പ്രകാരം നാട്ടിലേക്ക് പോകുമ്പോൾ റിപ്പോർട്ട് ചെയ്യണം. എന്നാൽ, ജില്ല കലക്​ടറെയും ചീഫ്​ സെക്രട്ടറിയെയും അറിയിക്കാതെയായിരുന്നു അനുപം മിശ്രയുടെ മുങ്ങൽ. ഇതിനെ തുടർന്ന്​ മിശ്രയെ സസ്​പെൻഡ്​ ചെയ്​തിരുന്നു.

2016 ബാച്ച്​ ഐ.എ.എസുകാരനായ അനുപം മിശ്ര വിവാഹത്തിനായി അവധിയെടുത്ത്​ ഉത്തർപ്രദേശിലെ നാട്ടിലേക്ക്​ പോയിരുന്നു. 18ന്​ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചു. പിന്നീട്​ കോവിഡ്​ പശ്ചാത്തലത്തിൽ ഇദ്ദേഹത്തോട്​ നിരീക്ഷണത്തിൽ കഴിയാൻ ജില്ല കലക്​ടർ നിർദേശിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com