'വഴക്ക് അവസാനിപ്പിക്കൂ' മമതയോട് ഗവര്‍ണ്ണര്‍
വഴക്ക് അവസാനിപ്പിക്കൂ. ജനങ്ങള്‍ക്കായ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കൂ - ഇത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറുടെ അഭ്യര്‍ത്ഥന - എ എന്‍ഐ റിപ്പോര്‍ട്ട്.
'വഴക്ക് അവസാനിപ്പിക്കൂ' മമതയോട് ഗവര്‍ണ്ണര്‍

കല്‍ക്കത്ത: വഴക്ക് അവസാനിപ്പിക്കൂ. ജനങ്ങള്‍ക്കായ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കൂ - ഇത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടുള്ള പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറുടെ അഭ്യര്‍ത്ഥന - എ എന്‍ഐ റിപ്പോര്‍ട്ട്.

കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായ് ഭരണഘടനയനുസരിച്ച് നിയമവാഴ്ച പ്രകാരം ഒരുമിച്ച് മുന്നോട്ടുപോകണം. ഗവര്‍ണറോടുള്ള കലഹം പാടില്ല. കേന്ദ്ര സര്‍ക്കാരിനോടും. ഇത് മുഖ്യമന്ത്രിയോടുള്ള ഗവര്‍ണറുടെ അഭ്യര്‍ത്ഥന. ഇന്ന് (ജൂലായ് 21 ) രാവിലെയാണ് ഗവര്‍ണ്ണറുടെ ഈ അഭ്യര്‍ത്ഥന. സംസ്ഥാനത്ത് ഗവര്‍ണര്‍ - മുഖ്യമന്ത്രി തര്‍ക്കം നിത്യം. ഇത് ഭരണ പ്രതിസന്ധിക്ക് വരെ കാരണമാകുന്നു. അതുകൊണ്ടുതന്നെ ഈ അഭ്യര്‍ത്ഥന ശ്രദ്ധേയം.

കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെന്നപോലെ ബംഗാളും ഗരുതരമായ അവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന മുഖ്യമന്ത്രി മുഖ വിലക്കെടുക്കുമോയെന്നതാണ് ഇനി കാണേണ്ടത്.

Related Stories

Anweshanam
www.anweshanam.com