രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് സ്റ്റേ

കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്ക് ഹൈക്കോടതി സ്റ്റേ. പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഡെല്‍ഹി ഹൈക്കോടതി ഒരുമാസത്തേക്കാണ് സ്റ്റേ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ചതെന്നും പിജെ ജോസഫ് പറയുന്നു. നിയമവിരുദ്ധമായ വിധിയില്‍ തിരുത്ത് ആവശ്യപ്പെട്ടാണ് പിജെ ജോസഫിന്റെ ഹര്‍ജി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com