കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചേർന്ന മന്ത്രി സഭയാണ് തീരുമാനം എടുത്തത് .
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം  നടത്താൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

തിരുവനന്തപുരം :കേന്ദ്ര ഏജൻസികൾക്ക് എതിരെ യുദ്ധത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ .കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് മന്ത്രിസഭാ .തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചേർന്ന മന്ത്രി സഭയാണ് തീരുമാനം എടുത്തത് .

സ്വർണക്കടത്ത് കേസ് സർക്കാരിന് എതിരെ തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും .ഇതിനായി റിട്ടയേർഡ് ജഡ്ജി കെ വി മോഹനെ കമ്മീഷനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു .

സ്വർണക്കടത്ത് ,ഡോളർക്കടത്ത് തുടങ്ങിയ കേസുകളുടെ പേരിൽ സർക്കാരിന്റെ ദൈനംദിന വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്ര അന്വേഷണ ഏജൻസി തടയിടുകയാണ് .ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം .

ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷനായി കെ വി മോഹനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കൂടി വേണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com