50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു

മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി.
50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 50ാമത് കേരള സംസ്ഥാനചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രം- വാസന്തി (റഹ്മാന്‍ ബ്രദേഴ്‌സ്), രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന), സംവിധായകന്‍- -ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട്), മികച്ച നടി- കനി കുസൃതി (ബിരിയാണി), മികച്ച നടന്‍- സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി), മികച്ച സ്വഭാവ നടന്‍- ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി- സ്വാസിക (വാസന്തി).

ഛായാഗ്രാഹകന്‍- പ്രതാപ് പി. നായര്‍, തിരക്കഥ- റഹ്മാന്‍ ബ്രദേഴ്‌സ് (വാസന്തി), തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍), ഗാനരചന- സുജേഷ് ഹരി (പുലരിപൂ പോലെ, സത്യം പറഞ്ഞാ വിശ്വസിക്കുവോ), സംഗീത സംവിധായന്‍- സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് ), പശ്ചാത്തല സംഗീതം- അജ്മല്‍ ഹസ്ബുള്ള, ഗായകന്‍- നജീം അര്‍ഷാദ് (കെട്ട്യോള്‍ ആണെന്റെ മാലാഖ, ഗായിക- മധുശ്രീ നാാരായണന്‍ (പറയാതരികെ വന്നെന്റെ)

ജനപ്രിയ സിനിമ- കുമ്പളങ്ങി നൈറ്റ്‌സ് മികച്ച, നവാഗത സംവിധായകന്‍- രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍), ബാലതാരം(ആണ്‍)- വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം), ബാലതാരം(പെണ്‍)-കാതറിന്‍ ബിജി (നാനി), കഥാകൃത്ത്- ഷാഹുല്‍ അലി (വരി), കലാസംവിധായകന്‍- ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ് ).

മികച്ച ചിത്രസംയോജകന്‍- കിരണ്‍ദാസ്, കുട്ടികളുടെ ചിത്രം- നാനി, പ്രത്യേക ജൂറി അവാര്‍ഡ്- സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ (മരയ്ക്കാന്‍ അറബിക്കടലിന്റെ സിംഹം), മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം- ഡോ. പി കെ രാജശേഖരന്‍, മികച്ച ലേഖനം- മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍. മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിന്‍ പോളിക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

തിരുവനന്തപുരത്ത് മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തൽ. 119 ചിത്രങ്ങളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇതില്‍ 71 സിനിമകള്‍ നവാഗത സംവിധായകരുടേതായിരുന്നു.

Related Stories

Anweshanam
www.anweshanam.com