സംസ്ഥാനത്ത് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും

2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി എഴുതുന്നത് .2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർ സെക്കന്ററി പരീക്ഷ എഴുതുന്നത് .
സംസ്ഥാനത്ത് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും .2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി എഴുതുന്നത് .2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർ സെക്കന്ററി പരീക്ഷ എഴുതുന്നത് .

27,000 വിദ്യാര്‍ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്നത് .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം പരീക്ഷ നടത്താനെന്ന് പൊതു വിദ്യാഭാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട് .

വിദ്യാർഥികൾ മാസ്കും സാനിടൈസേറും ഉപയോഗിക്കണം .തെർമൽ സ്കാനർ അടക്കമുള്ള സംവിധാനങ്ങൾ പരീക്ഷ കേന്ദ്രങ്ങളിൽ ഒരുക്കും .ക്ലാസ് മുറികളിൽ പേന ,ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com