തമിഴ്‌നാട്ടിൽ നിരീക്ഷകനായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ വിളിച്ചു

തമിഴ്‌നാട്ടിലെ തിരുവൈക നഗർ ,എഗ്മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ഇദ്ദേഹത്തിന് ഡ്യൂട്ടി നൽകിയിരുന്നത്
തമിഴ്‌നാട്ടിൽ നിരീക്ഷകനായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ വിളിച്ചു

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിരീക്ഷകനായ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരികെ വിളിച്ചു .മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊന്നുവെന്ന് കേസിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .

തമിഴ്‌നാട്ടിലെ തിരുവൈക നഗർ ,എഗ്മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ഇദ്ദേഹത്തിന് ഡ്യൂട്ടി നൽകിയിരുന്നത് .ക്രിമിനൽ കേസിൽ ഉൾപെട്ടവരും മത്സരിക്കുന്നവരുടെ ബന്ധുക്കൾക്കും ഇത്തരം ഡ്യൂട്ടി നൽകരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ല എന്നാണ് പരാതി .ഇതിനെതിരെ സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നൽകിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com