എ വിജയരാഘവന്‍റെ ഭാര്യയെ വൈസ് പ്രിൻസിപ്പാൾ ആക്കി; കേരളവർമ്മ പ്രിൻസിപ്പാൾ രാജിവച്ചു

രാജി സംബന്ധിച്ച് പ്രിൻസിപ്പാൾ ജയദേവൻ കൊച്ചിൻ ദേവസ്വം ബോർഡിന് കത്ത് നൽകി
എ വിജയരാഘവന്‍റെ ഭാര്യയെ വൈസ് പ്രിൻസിപ്പാൾ ആക്കി; കേരളവർമ്മ പ്രിൻസിപ്പാൾ രാജിവച്ചു

തൃശ്ശൂർ: തൃശ്ശൂർ കേരളവർമ്മ കോളേജിലെ പ്രിൻസിപ്പാൾ ഡോ. എ പി ജയദേവൻ രാജി വെച്ചു. ഡോ. എ പി വിജയരാഘവന്‍റെ ഭാര്യയെ വൈസ് പ്രിൻസിപ്പാൾ ആക്കിയതിൽ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്. രാജി സംബന്ധിച്ച് ജയദേവൻ കൊച്ചിൻ ദേവസ്വം ബോർഡിന് കത്ത് നൽകി.

ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. സി.പി.എം. നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക പ്രത്യേകം സൃഷ്ടിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയായിരുന്നു. കോളജിലെ അധികാരം വൈസ് പ്രിന്‍സിപ്പിലിനും വീതിച്ച് നല്‍കിയിരുന്നു. കോളജില്‍ ആദ്യമായാണ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം.

ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് പ്രിൻസിപ്പാൾ സ്ഥാനമൊഴിയുന്നത്. തന്നോട് കൂടിയാലോചന നടത്താതെയായിരുന്നു നിയമനമെന്നും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള സാഹചര്യത്തെ കുറിച്ചും ജയദേവന്‍ കത്തില്‍ ചോദിച്ചു. യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി

Related Stories

Anweshanam
www.anweshanam.com