സ്പ്രിംക്ലര്‍ കരാര്‍: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു, ഒക്ടോബർ 10നകം റിപ്പോർട്ട് നൽകണം

സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധ​ന്‍ ഡോ. ​ഗു​ല്‍‌​ഷ​ന്‍ റാ​യ് സ​മി​തി​യി​ലെ പു​തി​യ അം​ഗം
സ്പ്രിംക്ലര്‍ കരാര്‍: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു, ഒക്ടോബർ 10നകം റിപ്പോർട്ട് നൽകണം

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക​ള​ര്‍ ക​രാ​ര്‍ ക്ര​മ​ക്കേ​ടി​നെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ച്ച സ​മി​തി​യി​ല്‍ മാ​റ്റം. സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധ​ന്‍ ഡോ. ​ഗു​ല്‍‌​ഷ​ന്‍ റാ​യ് സ​മി​തി​യി​ലെ പു​തി​യ അം​ഗം. മു​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി മാ​ധ​വ​ന്‍ ന​മ്ബ്യാ​ര്‍ സ​മി​തി​യി​ല്‍ തു​ട​രും. സ​മി​തി ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

രാ​ജീ​വ്‌ സ​ദാ​ന​ന്ദ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ഉ​പ​ദേ​ശ​ക​ന്‍ ആ​യി നി​യ​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്പ്രി​ങ്ക​ള​ര്‍ ഇ​ട​പാ​ട് അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് രാ​ജീ​വ് സ​ദാ​ന​ന്ദ​ന്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടം​ഗ​സ​മി​തി​യെ ആ​യി​രു​ന്നു. ഏ​പ്രി​ലി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സ​മി​തി​യോ​ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ‍​ര്‍​ട്ട് ന​ല്‍​കാ​നാ​യി​രു​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ എല്‍പ്പിച്ചിരുന്നത്. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്പ്രിംഗ്ലറുമായുള്ള കരാറില്‍ ഉറപ്പാക്കിയിട്ടുണ്ടോ.സ്പ്രിംഗ്ലറുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ.എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കോവിഡ് രോഗം ഉയര്‍ത്തുന്ന സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ.ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്ലറുമായുണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറിന് രൂപം നല്‍കിയതെന്നും വ്യക്തികളുടെ സ്വകാര്യത സ്പ്രിംഗ്ലര്‍ ലംഘിക്കുകയാണെന്നും പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com