
തിരുവനന്തപുരം : കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ ഡോക്ടറും പൊലീസ് ട്രെയിനിയും ഐടി വിദഗ്ധനും ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ 469 സ്ഥലങ്ങളിലാണ് ഓപ്പറേഷന് പി ഹണ്ട് നടത്തിയത്. ഇതെ തുടര്‍ന്ന് 339 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് കേരള പൊലീസ് ഓപ്പറേഷന് പി ഹണ്ട് നടപ്പാക്കുന്നത്. നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനാണ് ഓപ്പറേഷന് പി ഹണ്ട് എന്ന് പറയുന്നത്.
ഓപ്പറേഷന് പി ഹണ്ടിന്റെ മൂന്നാമത്തെ ഘട്ടം റെയ്ഡാണ് കഴിഞ്ഞദിവസം നടന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ 525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.