
കാശ്മീര്‍: ഇന്ത്യൻസുരക്ഷാ സേനുമായുള്ള ഏറ്റുമുട്ടലിൽ ലഷ് ഖർ ഇ തോയിബ കമാൻ്റർ സജദ് എന്ന ഹൈദർ കൊല്ലപ്പെട്ടു. ജമ്മു ബരാമുള്ളയിലായിരുന്നു ഏറ്റമുട്ടൽ. ഇത് സുരക്ഷാ സേനയുടെ വൻ നേട്ടമാണെന്ന് പോലിസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഇതുവരെ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു എകെ 47 തോക്കും രണ്ട് പിസ്റ്റലുകളും പിടിച്ചെടുത്തു. സംഘത്തിലെ മൂന്നാമത്തെ തീവ്രവാദിയ്ക്കായുള്ള തെരച്ചിലിലാണ് സുരക്ഷ സേനയെന്ന് സിആർപിഎഫ് പറഞ്ഞു.
ഇന്ന് രാവിലെ ക്രിരി മേഖലയിൽ സുരക്ഷാ സേനക്കെതിരെ തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ടു സിആർപിഎഫുക്കാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു-പൊലീസ് പറഞ്ഞു. മൂന്നംഗ സംഘമാണ് സുരക്ഷാ സേനയെ ആക്രമിച്ചത്. ആക്രമണ ശേഷം തീവ്രവാദ സംഘം രക്ഷപ്പെട്ടു. അവരെ പിടികൂടുവാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലിൽ ലഷ് ഖർ കമാൻ്റർ കൊല്ലപ്പെട്ടത്.
ജീവൻ പൊലിഞ്ഞ സേനാംഗങ്ങൾക്ക് ജമ്മു കശ്മിർ ലെഫ.ഗവർണർ മനോജ് സിൻഹ അന്ത്യാജ്ഞലിയർപ്പിച്ചു. കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.