സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന്, അന്തിമ തീരുമാനം തിങ്കളാഴ്ച
Top News

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; സര്‍വ്വകക്ഷി യോഗം ഇന്ന്, അന്തിമ തീരുമാനം തിങ്കളാഴ്ച

സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും ലോക്ക് ഡൗണിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

സംസ്ഥാനത്ത് കോവിഡ് രോഗ ബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ വ്യാപനം പിടിച്ച് നിര്‍ത്താന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ആരോഗ്യ വിദഗ്ദര്‍ അടക്കം ഇതിനെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ നിലവിലെ സാമൂഹിക സാമ്പത്തികാവസ്ഥ പരിഗണിച്ച് പൂര്‍ണ്ണമായ അടച്ചിടല്‍ വേണ്ടെന്ന അഭിപ്രായം സര്‍ക്കാരിലെ തന്നെ ഒരു വിഭാഗത്തിനുണ്ട്.

ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇന്നു ചേരുന്ന സര്‍വ്വകക്ഷി യോഗം വിലയിരുത്തും. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംബന്ധിച്ച് അന്തിമതീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും.

Anweshanam
www.anweshanam.com