എസ്​ വി പ്രദീപി​ന്‍റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം
എസ്​ വി പ്രദീപി​ന്‍റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്​ വി പ്രദീപി​െന്‍റ അപകട മരണത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തും. ഫോ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

അ​പ​ക​ടം എ​ങ്ങ​നെ ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ടെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മൊഴി എടുക്കാനാണ് പൊലീസ് നീക്കം.

Read also: മാധ്യമ പ്രവർത്തകൻ എസ് വി പ്രതീപ് അന്തരിച്ചു

അതേസമയം പ്ര​ദീ​പി​ന്‍റെ മ​ര​ണ​ത്തി​ല്‍ കു​ടും​ബം ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ദീ​പി​ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​മ്മ​യും സ​ഹോ​ദ​രി​യും പ​റ​ഞ്ഞു. ത​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്‌​തെ​ന്ന് പ്ര​ദീ​പ് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​രു​ന്ന​താ​യും കു​ടും​ബം പ​റ​ഞ്ഞു.

മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനും ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

തിങ്കളാഴ്​ച​ വൈകീട്ട്​ മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചാണ് അപകടമുണ്ടായത്​. പ്രദീപ്​ ഓടിച്ച സ്​കൂട്ടറില്‍ വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം നിര്‍ത്താതെ പോവുകയും ചെയ്​തു. വാഹനം നിര്‍ത്താതെ പോകുന്നതി​െന്‍റ സി.സി.ടി.വി ദൃശ്യങ്ങള്‍​ പൊലീസിന്​ ലഭ്യമായിട്ടുണ്ട്​. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്സാക്ഷികൾ നൽകിയ സൂചന.

ജയ്‍ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാര്‍ത്ത ചാനലുകളില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ്​ ഇപ്പോള്‍ ഓണ്‍ലൈന്‍ ചാനലുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിച്ച്‌​ വരികയായിരുന്നു.

തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com