ആശ്വാസം; സ്‌പീക്കറും കോവിഡ് നെഗറ്റീവ്

മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ എന്നിവരുടെയും ഫലവും നെഗറ്റീവാണ്
ആശ്വാസം; സ്‌പീക്കറും കോവിഡ് നെഗറ്റീവ്

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലുള്ള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, ഇ പി ജയരാജന്‍ എന്നിവരുടെയും ഫലവും നെഗറ്റീവാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന വിവരം പുറത്തുവന്നിരുന്നു.

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുമായി കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറും ഡിജിപിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മലപ്പുറം എസ്‌പിക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com