'അയ്യപ്പനെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം'; കത്ത് നല്‍കി സ്പീക്കറുടെ ഓഫിസ്

നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു
'അയ്യപ്പനെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം'; കത്ത് നല്‍കി സ്പീക്കറുടെ ഓഫിസ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന്‍ സ്പീക്കറുടെ ഓഫിസ്. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന കത്ത് നിയമസഭ സെക്രട്ടറി കസ്റ്റംസിന് നല്‍കി.

നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നു. സ്പീക്കറുടെ ഓഫിസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അയ്യപ്പനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്ന് വൈകുന്നേരം 4 മണിക്കും നോട്ടിസ് നൽകിയിരുന്നു. എന്നാല്‍ നിയമസഭ തിരക്ക് കാരണം വരാന്‍ കഴിയില്ല എന്നായിരുന്നു അയ്യപ്പന്‍ മറുപടി നല്‍കിയത്.

സ്പീക്കര്‍ക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാല്‍ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com