ആസിയാന്‍ ഉച്ചകോടിക്ക് തുടക്കം

ചൈന - യുഎസ് തര്‍ക്കം മുറുകുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി.
ആസിയാന്‍ ഉച്ചകോടിക്ക് തുടക്കം

ഹാനോയ്: തെക്ക്-കിഴക്കേനേഷ്യന്‍ രാഷ്ട്ര അസോസിയേഷന്‍ (ആസിയാന്‍) ഉച്ചകോടിക്ക് തുടക്കം. വിയ്റ്റനാം തലസ്ഥാനം ഹാനോയിയാണ് ഉച്ഛ കോടിക്ക് ആതിഥേയത്വമരുളുന്നത്- റോയിട്ടേഴ്സ്സ് റിപ്പോര്‍ട്ട്. മേഖലയിലെ ചൈന - യുഎസ് തര്‍ക്കം മുറുകുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി.

ദക്ഷിണ ചൈനാ കടല്‍ ആധിപത്യം തര്‍ക്കം, മേഖലയിലെ കോവിഡാനന്തര സാമ്പത്തിക നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാജ്യാന്തര ബഹുരാഷ്ട്ര സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ ഇതുവരെയും ആസിയാന്‍ ബഹുരാഷ്ട്ര കൂട്ടായ്മയെ ബാധിച്ചിട്ടില്ലെന്ന് വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിന്‍ സുവാന്‍ ഫൂക്ക് ആസിയാന്‍ ഉച്ചകോടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് ഉച്ചകോടി. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനിച്ച് മുക്കാല്‍ നൂറ്റാണ്ടും കഴിഞ്ഞു. എന്നിരുന്നാലും ലോകത്ത് സമാധാനവും സുരക്ഷയും ഇതുവരെ സുസ്ഥിരമായിട്ടില്ല - 10 അംഗ ആസിയാന്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഫുക്ക് പറഞ്ഞു.

Also read:ആസിയാൻ ഉച്ചകോടി നവംബർ 12ന്

ദക്ഷിണ ചൈനാക്കടല്‍ ആധിപത്യ തര്‍ക്കമാണ് ആസിയാന്‍ ഉച്ചകോടിയുടെ അജണ്ടയില്‍ പ്രധാനം. മേഖലയിലെ രാജ്യങ്ങളുടെ പ്രധാനപ്പെട്ട നാവിക പാതയാണ് ദക്ഷിണ ചൈനാക്കടല്‍. എന്നാല്‍ അത് തങ്ങളുടെ മാത്രം അധീനതയിലാണെണാണ് ചൈനയുടെ അവകാശവാദം. ഇത് പക്ഷേ അംഗീകരിച്ചുനല്‍കാന്‍ മേഖലയിലെ തായ് വാന്‍,വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആസിയാന്‍ രാഷ്ട്രങ്ങള്‍ തയ്യാറല്ല.

ദക്ഷിണ ചൈന കടല്‍ പാതയിലൂടെ ഇപ്പറഞ്ഞ രാഷ്ട്രങ്ങളുടെ കപ്പലുകളുടെ യാത്രക്ക് ചൈന പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നുവെന്നത് മേഖലയുടെ സമാധാനാന്തരീക്ഷത്തിന് വന്‍ ഭീഷണിയായി തുടരുകയാണ്. വിയറ്റ്‌നാമിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍, പാരസെല്‍ ദ്വീപുകള്‍, സ്പ്രാറ്റ്‌ലി ദ്വീപുകള്‍ എന്നിവയടക്കം 80 ശതമാനം കടലും തങ്ങളുടേതാണെന്നാണ് ചൈനീസ് അവകാശവാദം. ആസിയാന്‍ മറ്റു അംഗങ്ങളായ ബ്രൂണൈ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പി ന്‍സ് എന്നിവയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണുകള്‍ക്കുമേലും ചൈന പിടിമുറുക്കുന്നുണ്ട്.

ദക്ഷിണ കടല്‍ തര്‍ക്കത്തില്‍ ചൈനക്കെതിരെയുള്ള ആസിയാന്‍ രാഷ്ട്ര കൂട്ടായ്മക്ക് പിന്നില്‍ അമേരിക്ക അണിനിരന്നതാകട്ടെ മേഖലയിലെ തര്‍ക്കാന്തരീക്ഷത്തെ ഏറെ വഷളാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ആഗസ്ത് പകുതി മുതല്‍ ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കുവാന്‍ അമേരിക്ക സൈനിക കപ്പല്‍ വ്യൂഹങ്ങള്‍ വിന്യസിച്ചു. ദക്ഷിണ ചൈനാക്കടലില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിച്ച് ചൈന സൈനിക താവള നിര്‍മ്മാണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്ക 24 ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിലുള്‍പ്പെടുത്തി.

ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പിന്തുണയുള്ള പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍ (ആര്‍സിഇപി) ആസിയാന്‍ നേതാക്കള്‍ നവംബര്‍ 15ന് ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാറായി മാറിയേക്കാം. ആസിയാന്‍ രാഷ്ട്രങ്ങളുമായുള്ള വരാനിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയതന്ത്രമെന്തെന്ന് രൂപപ്പെടാനിരിക്കുന്നതേയുള്ളൂ.

എന്നാല്‍ അതിനു മുമ്പുതന്നെ ആര്‍സിഇപിയിലൂടെ തെക്കുകിഴക്കന്‍ ഏഷ്യ, ജപ്പാന്‍, കൊറിയ എന്നിവയുമായുള്ള സാമ്പത്തിക പങ്കാളിയെന്ന നിലയില്‍ ചൈന തങ്ങളുടെ വ്യാപാര-വാണിജ്യയ ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. വ്യാപാര - വാണിജ്യം ബന്ധം വിപുലീകരിക്കപ്പെടുന്നിടത്ത് ദക്ഷിണ ചൈനാ കടല്‍ തര്‍ക്ക കക്ഷികള്‍ സൗകര്യാധിഷ്ഠിത നിിലപാടുകള്‍ സ്വികരിക്കുന്നു വെന്നതും ശ്രദ്ധേയം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com