രാഹുൽ ഇല്ല; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും

ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍
രാഹുൽ ഇല്ല; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതോടെയാണ് സോണിയ തുടരുമെന്ന് ഉറപ്പായത്. ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍.

കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി, ബിഹാര്‍ തെരഞ്ഞെടുപ്പ്, തെലുങ്കാനയിലുണ്ടായ തോല്‍വി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.

ഇതോടൊപ്പം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായതായും സൂചനയുണ്ട്. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com