സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തുടരും; പു​തി​യ അ​ധ്യ​ക്ഷ​ന്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍
Top News

സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തുടരും; പു​തി​യ അ​ധ്യ​ക്ഷ​ന്‍ ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍

പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ന്‍ കൂ​ടി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം ഏ​ഴു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച​യ്ക്കു ശേ​ഷം തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് താ​ല്‍​ക്കാ​ലി​ക അദ്ധ്യക്ഷയായി തു​ട​രും. അ​ടു​ത്ത ആ​റു മാ​സ​ത്ത​നു​ള്ളി​ല്‍ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നും തീ​രു​മാ​നം. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍‌​മോ​ഹ​ന്‍ സിം​ഗ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് യോ​ഗ​ത്തി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ന്‍‌ പാ​ര്‍​ട്ടി ആ​റു​മാ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു-ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്.

പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും പ്രവര്‍ത്ത സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചേക്കും.

പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ന്‍ കൂ​ടി​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗം ഏ​ഴു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച​യ്ക്കു ശേ​ഷം തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സോ​ണി​യ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റൊ​രു നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ സാ​ധി​ച്ചി​ല്ല.

പാര്‍ട്ടിയില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നും നേതൃസ്ഥാനങ്ങളില്‍ മാറ്റം വരണമെന്നും ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കള്‍ക്കെതിരെയും കത്ത് പുറത്ത് വിട്ടവര്‍ക്കെതിരെയും നടപടി വേണമെന്ന് ചില പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോണിയാ ഗാന്ധി ഇതിന് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​തി​നു​ശേ​ഷം സോ​ണി​യ ഇ​ട​ക്കാ​ല പ്ര​സി​ഡ ന്‍റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ല്‍ പ​ദ​വി ഒ​ഴി​ഞ്ഞ​തി​നും സോ​ണി​യ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഇ​ട​യി​ല്‍ എ​ഐ​സി​സി നേ​തൃത്വ​ത്തി​ല്‍​നി​ന്ന് ഒ​ന്നി​ല​ധി​കം പേ​രു​ക​ള്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു.

Anweshanam
www.anweshanam.com