
തിരുവനന്തപുരം: അയിരൂരില്‍ അമ്മയെ മര്‍ദ്ദിച്ച മകനെ അറസ്റ്റ് ചെയ്തു. മകന് റസാഖിനെയാണ് അയിരൂര്‍ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷം മാത്രമെ അറസ്റ്റ് ഉണ്ടാവുകയുള്ളു.
മകന് അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതോടെ മകനെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ മകനെതിരെ മൊഴി നല്‍കില്ലെന്ന് അമ്മയും സഹോദരിയും പറഞ്ഞു.
റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദ്ദനത്തെ സഹോദരി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 'നീ അവന്റെ കൈ കൊണ്ട് തന്നെ ചാവ്'എന്ന തരത്തില്‍ നീചമായ വാക്കുകളും ദൃശ്യത്തില്‍ കേള്‍ക്കാം. ബന്ധുക്കള്‍ക്കിടയില്‍ പ്രചരിച്ച വീഡിയോയാണ് പുറത്തായത്.