വിവരദോഷികളായ ​ചില കോണ്‍ഗ്രസുകാരാണ്​ യുപിഎ സര്‍ക്കാറിനെ വിമര്‍ശിക്കുന്നത്: ​മനീഷ്​ തിവാരി
Top News

വിവരദോഷികളായ ​ചില കോണ്‍ഗ്രസുകാരാണ്​ യുപിഎ സര്‍ക്കാറിനെ വിമര്‍ശിക്കുന്നത്: ​മനീഷ്​ തിവാരി

ആഭ്യന്തര അട്ടിമറിയുടെ ഇരയാണ്​ മന്‍മോഹന്‍ സിങ്​ സര്‍ക്കാറെന്ന്​ മനീഷ് തിവാരി.

By News Desk

Published on :

ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയ മൂപ്പിളമ തര്‍ക്കം മറ്റൊരു തലത്തിലേക്ക്​. കോണ്‍ഗ്രസി​​​ന്റെ തകര്‍ച്ചക്ക്​ കാരണം രണ്ടാം യു.പി.എ സര്‍ക്കാറാണെന്ന്​ പാര്‍ട്ടി എം.പിമാരുടെ യോഗത്തില്‍ യുവനേതാക്കള്‍ ഉന്നയിച്ച വിമര്‍ശനമാണ്​ ചേരിപ്പോര്​ രൂക്ഷമാക്കിയത്​.

വിമര്‍ശനങ്ങളെ തുടര്‍ന്ന്​ മന്‍മോഹന്‍ സിങ്​ മന്ത്രിസഭയിലുണ്ടായിരുന്ന അംഗങ്ങളും യുവനേതാക്കളും തമ്മിലുണ്ടായ വാക്​പോര്​ ട്വിറ്ററി​ലും തുടരുകയാണ്​. ബി.ജെ.പിയെക്കാളേറെ യു.പി.എ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്​ നേതാക്കള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ മുന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ്​ തിവാരി.

'2004-2014 കാലഘട്ടത്തില്‍ 10 വര്‍ഷത്തിലേറെക്കാലം ബി.ജെ.പി അധികാരത്തിലില്ലായിരുന്നു. ആ സമയത്ത്​ ഒരിക്കല്‍ പോലും അവര്‍ വാജ്​പേയി സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിട്ടില്ല. നിര്‍ഭാഗ്യവശാല്‍ ചില വിവരദോഷികള്‍ ബി.ജെ.പിക്കും എന്‍.ഡി.എക്കുമെതിരെ പൊരുതാതെ മന്‍മോഹന്‍ സിങ്​ സര്‍ക്കാറിനെ പരിഹസിക്കുകയാണ്​. ഐക്യം വേണ്ടിടത്ത്​ അവര്‍ വിഭജിക്കാനാണ്​ ശ്രമിക്കുന്നത്'- ശനിയാഴ്​ച മനീഷ്​ തിവാരി ട്വീറ്റ്​ ചെയ്​തു​.

ആഭ്യന്തര അട്ടിമറിയുടെ ഇരയാണ്​ മന്‍മോഹന്‍ സിങ്​ സര്‍ക്കാറെന്ന്​ മനീഷ് തിവാരി യു.പി.എയെ ശക്തമായി ന്യായീകരിച്ചിരുന്നു. ടുജി സ്​പെ​ക്​ട്രം അഴിമതി ആ​േരാപണവുമായി ബന്ധപ്പെട്ട്​ സി.എ.ജി വിനോദ്​ റായ്​ സമര്‍പ്പിച്ച വ്യാജ റിപോര്‍ട്ടി​​െന്‍റ ഇരയാവുകയായിരുന്നു സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ നിന്നിറങ്ങി ആറുവര്‍ഷത്തിന്​ ശേഷവും കോണ്‍ഗ്രസി​​െന്‍റ നേതൃത്വത്തിലുള്ള യു.പി.‌എക്കെതിരായ ഒരു കുറ്റവും നിയമത്തി​ന്റെ മുന്നിലെത്തിയിട്ടില്ലെന്ന്​ മനീഷ്​ തിവാരി പറഞ്ഞിരുന്നു.

മൂന്ന്​ മണിക്കൂര്‍ നീണ്ടുനിന്ന എം.പിമാരുടെ യോഗത്തില്‍ നേരിട്ട വിമര്‍ശനങ്ങളോട്​ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​ പ്രതികരിച്ചില്ല.

ലോക്​സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക്​ ശേഷം കോണ്‍ഗ്രസിന്​ ഇതുവരെ നേരെ നില്‍ക്കാന്‍ സാധിച്ചിട്ടില്ല. പാര്‍ട്ടിയുടെ വലിയ പ്രതീക്ഷയായിരുന്ന മധ്യപ്രദേശിലെ യുവനേതാവ്​ ജ്യോദിരാദിത്യ സിന്ധ്യ സര്‍ക്കാറിനെ താഴെയിട്ട്​ പാര്‍ട്ടി വിട്ടു.

കാര്യങ്ങള്‍ ഒരുവിധം നേരെയായി വരുന്നതിനിടെ രാജസ്​ഥാന്‍ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടി​നെതിരെ നേരിട്ട്​ ഏറ്റുമുട്ടുകയാണ്​ സചിന്‍ പൈലറ്റ്​. അതിനിടെയാണ്​ യുവനേതാക്കളും പഴയ പടക്കുതിരകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി മാറിയത്​.

Anweshanam
www.anweshanam.com