സമാധാന നോബേൽ സമ്മാനം: സൊമാലിയൻ വംശജ ഇൽവാദ് എൽമാൻ മത്സരാർത്ഥി

സമാധാനം കെട്ടിപ്പടുക്കുന്നതിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനുമുള്ള സാമൂഹിക ദൗത്യത്തിലാണ് 30 കാരി ഇൽ വാദ് എൽമാൻ
സമാധാന നോബേൽ സമ്മാനം: സൊമാലിയൻ വംശജ ഇൽവാദ് എൽമാൻ മത്സരാർത്ഥി

സൊമാലിയൻ വംശജ ഇൽവാദ് എൽമാൻ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള മത്സരാർത്ഥി. ഒക്ടോബർ ഒമ്പതിനാണ് സമ്മാന പ്രഖ്യാപനം.

സമാധാനം കെട്ടിപ്പടുക്കുന്നതിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനുമുള്ള സാമൂഹിക ദൗത്യത്തിലാണ് 30 കാരി ഇൽ വാദ് എൽമാൻ.

സൊമാലി-കനേഡിയൻ സാമൂഹ്യ പ്രവർത്തകയാണ് ഇൽവാദ് എൽമാൻ. മൊഗാദിഷുവിലെ എൽമാൻ പീസ് ആന്റ് ഹ്യൂമൻ റൈറ്റ്സ് സെന്ററിൽ എൻജിഒയുടെ സ്ഥാപകയായ മാതാവ് ഫാർട്ടൂൺ അദാനൊപ്പം സാമൂഹിക സേവനത്തിലാണ് എൽമാൻ.

ആഫ്രിക്കൻ യംഗ് പേഴ്സണാലിറ്റി (ഫീമെയിൽ) ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ ആഫ്രിക്ക യൂത്ത് അവാർഡ് ജേതാവ്.

യശ: ശരീരനായ പിതാവിന്റെ സാമൂഹിക പ്രവർത്തനം തുടരുന്നതിന് ഒരു പതിറ്റാണ്ട് മുമ്പാണ് എൽമാൻ

സൊമാലിയയിൽ മടങ്ങിയയെത്തിയതെന്ന് റോയിട്ടേഴ്സിൻ്റെ ഏഞ്ചല ഉക്കോമാഡു റിപ്പോർട്ട് ചെയ്യുന്നു.

Related Stories

Anweshanam
www.anweshanam.com