ബംഗ്ലാദേശ് വളരുമ്പോള്‍ ഇന്ത്യ വെറുപ്പിന്റെ ദേശീയതയില്‍ രമിക്കുകയാണ് - രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ ജിഡിപിയെ അയല്‍ രാജ്യം ബംഗ്ലാദേശിന്റെ ജിഡിപി മറികടക്കുമെന്നത് അതിവിദൂരതല്ലെന്ന് രാഹുല്‍ ഗാന്ധി അടിവരയിടുന്നു.
ബംഗ്ലാദേശ് വളരുമ്പോള്‍ ഇന്ത്യ വെറുപ്പിന്റെ ദേശീയതയില്‍ രമിക്കുകയാണ് - രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: വെറുപ്പില്‍ ചാലിച്ചെടുത്ത ദേശീയതയില്‍ രമിക്കുന്ന മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കീഴോട്ടെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ തോതിനൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തുന്നില്ലെന്ന് അന്തരാഷ്ട്ര നാണ്യനിധി ( ഐഎംഎഫ്) സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന - എഎന്‍ഐ റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ജിഡിപി വളര്‍ച്ചയെ ഇന്ത്യന്‍ ജിഡിപിയുമായി ഐഎംഎഫ് - വേള്‍ഡ് ഇക്‌ണോമിക്ക് ഔട്ട്‌ലുക്ക് താരതമ്യം ചെയ്തിരുന്നു. ഇരു രാഷ്ട്രങ്ങളുടെയും ഈ വര്‍ഷത്തെ ജിഡിപി 1888 യുഎസ് ഡോളറായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചനം.

ഇന്ത്യന്‍ ജിഡിപിയെ അയല്‍ രാജ്യം ബംഗ്ലാദേശിന്റെ ജിഡിപി മറികടക്കുമെന്നത് അതിവിദൂരതല്ലെന്ന് രാഹുല്‍ ഗാന്ധി അടിവരയിടുന്നു. കഴിഞ്ഞ ആറുവര്‍ഷ ബിജെപി സര്‍ക്കാരിന്റെ ഭരണ ക്ഷമതയില്ലാഴ്മയുടെ പരിണിതിയാണ് രാജ്യത്തിന്റെ വളര്‍ച്ചയുടെ തളര്‍ച്ചയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ആറുവര്‍ഷത്തെ ഭരണ നേട്ടമെന്നത് മോദി സര്‍ക്കാര്‍ ഊട്ടി വളര്‍ത്തിയ വെറുപ്പിനെ ആധാരമാക്കിയുള്ള ദേശീയത മാത്രമാണ്. പക്ഷേ ബംഗ്ലാദേശ് വളര്‍ച്ചയില്‍ ഇന്ത്യയെ മറികടക്കുകയാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com