സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ

പത്താനപുരത്ത്​ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിലാണ്​ ശരണ്യ മനോജ്​ നിർണായക വെളിപ്പെടുത്തൽ നടത്തിയത്
സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാർ എംഎൽഎ ആണെന്ന​ വെളിപ്പെടുത്തലുമായി ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജ്. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത്​ ഗണേഷിൻെറ നിർദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലാണ്​ നടത്തിയിരിക്കുന്നത്​.

പത്താനപുരത്ത്​ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിലാണ്​ ശരണ്യ മനോജ്​ നിർണായക വെളിപ്പെടുത്തൽ നടത്തിയത്​. പരാതിക്കാരിക്ക്​ വീട്​ എടുത്ത്​ നൽകിയത്​ താനാണ്​. കല്ലേറ്​ കൊണ്ടിട്ടും ഉമ്മൻചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും ശരണ്യ മനോജ്​ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com