തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷ തീര്‍പ്പാക്കാൻ സോഫ്റ്റ്‌വെയർ  സംവിധാനം: മു​​​ഖ്യ​​​മ​​​ന്ത്രി
Top News

തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷ തീര്‍പ്പാക്കാൻ സോഫ്റ്റ്‌വെയർ സംവിധാനം: മു​​​ഖ്യ​​​മ​​​ന്ത്രി

സോഫ്റ്റ്‌വെയർ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

News Desk

News Desk

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മേഖലകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാന്‍ ഫണ്ടില്‍ അധികമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച്‌ സോഫ്ട്വെയര്‍ കുറ്റമറ്റതാക്കും.

Anweshanam
www.anweshanam.com