പ്രധാനമന്ത്രിയുടെ മന്‍കീബാത്ത് പ്രസംഗത്തിന് ഡിസ്‌ലൈക്ക് അടിച്ച്‌ രാജ്യം
Top News

പ്രധാനമന്ത്രിയുടെ മന്‍കീബാത്ത് പ്രസംഗത്തിന് ഡിസ്‌ലൈക്ക് അടിച്ച്‌ രാജ്യം

ബിജെപിയുടെ ഔദ്യോഗിക യുട്യൂബ് പേജില്‍ വന്ന വീഡിയോക്കാണ് അമ്പതിനായിരത്തിലേറെ ഡിസ്‌ലൈക്കുകൾ ലഭിച്ചത്.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും റെക്കോര്‍ഡ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മന്‍കീബാത്ത് പ്രസംഗത്തിന് ഡിസ്‌ലൈക്ക് അടിച്ച്‌ രാജ്യം. ബിജെപിയുടെ ഔദ്യോഗിക യുട്യൂബ് പേജില്‍ വന്ന വീഡിയോക്കാണ് അമ്പതിനായിരത്തിലേറെ ഡിസ്‌ലൈക്കുകൾ ലഭിച്ചത്.

നിലവിൽ 73000 ത്തിലേറെ പേരാണ് ഡിസ്‌ലൈക്ക് അടിച്ചത്. അതേസമയം പ്രസംഗത്തിന് ആകെ ലഭിച്ചത് അയ്യായിരത്തോളം ലൈക്ക് മാത്രമാണ്. മൂന്ന് മില്യണിലധികം ഫോളാവേര്‍സ് ബിജെപിയുടെ ഔദ്യോഗിക യൂടൂബ് ചാനലിലാണ് ഇത്രയധികം ഡിസ്‌ലൈക്കുകള്‍.

രാജ്യം ഏറ്റവും റെക്കോര്‍ഡ് കോവിഡിന്റെ ഭീതിദമായ ഘട്ടത്തിലൂടെ കടന്ന് പോവുമ്പോഴാണ് 'വാങ്ങിക്കുമ്പോൾ ഇന്ത്യന്‍ പട്ടികളെ വാങ്ങിക്കാൻ ശ്രമിക്കുക' കളിപ്പോട്ട നിര്‍മാണത്തില്‍ ഇന്ത്യന്‍ കുതിച്ച്‌ ചാട്ടം തുടങ്ങിയ ജനങ്ങളെ അപഹസിക്കുന്ന വിഷയങ്ങളുമായി മോദി മന്‍കീബാത്ത് പ്രസംഗം നടത്തിയത്.

Anweshanam
www.anweshanam.com