മുന്നോക്ക സംവരണത്തിനെതിരെ എസ്‌എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു

തിങ്കളാഴ്ച ചേര്‍ത്തലയില്‍ ചേരുന്ന എസ്‌എന്‍ഡിപി കൗണ്‍സില്‍ യോഗത്തില്‍ സംവരണ വിഷയത്തിലെ പ്രക്ഷോഭപരിപാടികള്‍ അന്തിമമായി തീരുമാനിക്കും
മുന്നോക്ക സംവരണത്തിനെതിരെ എസ്‌എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു

ആലപ്പുഴ: മുന്നോക്ക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ എസ്‌എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഡോ.പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്‌എന്‍ഡിപിയുടെ തീരുമാനം.

തിങ്കളാഴ്ച ചേര്‍ത്തലയില്‍ ചേരുന്ന എസ്‌എന്‍ഡിപി കൗണ്‍സില്‍ യോഗത്തില്‍ സംവരണ വിഷയത്തിലെ പ്രക്ഷോഭപരിപാടികള്‍ അന്തിമമായി തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പാസാക്കിയ മുന്നോക്കസംവരണം കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല.

Related Stories

Anweshanam
www.anweshanam.com