ചേരികള്‍ പൊളിച്ചു നീക്കല്‍: ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധി തിരുത്തുവാന്‍ ഹര്‍ജി
Top News

ചേരികള്‍ പൊളിച്ചു നീക്കല്‍: ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധി തിരുത്തുവാന്‍ ഹര്‍ജി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര നഗരവികസ കാര്യമന്ത്രിയുമായിരുന്ന അജയ് മാക്കനാണ് പുനഃപരിശോധ സമര്‍പ്പിച്ചിരിക്കുന്നത്.

News Desk

News Desk

ന്യൂഡെല്‍ഹി: ഡെല്‍ഹി റെയില്‍ പാതകള്‍ക്ക് ഇരു വശങ്ങളിലുമുള്ള ചേരികള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി തിരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയല്‍ ഹര്‍ജി.

ഈയ്യിടെ വിരമിച്ച ജസ്റ്റിന് അരുണ്‍ മിശ്രയുടേതാണ് ചേരികള്‍ പൊളിച്ചു കളയണമെന്ന വിധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര നഗരവികസ കാര്യമന്ത്രിയുമായിരുന്ന അജയ് മാക്കനാണ് പുനഃപരിശോധ സമര്‍പ്പിച്ചിരിക്കുന്നത് - എഎന്‍ഐ റിപ്പോര്‍ട്ട്.

അരുണ്‍ മിശ്രയുടെ വിധി പ്രകാരം റയില്‍ പുറമ്പോക്കിലെ 48000 കുടിലുകള്‍ പൊളിച്ചുനീക്കേണ്ടിവരും. ചേരിനിവാസികളുടെ വാദം നേരിട്ടോ അല്ലാതായോ കേള്‍ക്കാതെയാണ് വിധി. അതിനാല്‍ പ്രസ്തുത വിധി നിലനില്‍ക്കതല്ലെന്നാന്ന് അഭിഭാഷകന്‍ പവ്വന്‍കുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലെ അജയ് മാക്കന്റെ വാദം.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആയിരകണക്കിന് ജനങ്ങള്‍ തെരുവധാരമാക്കപ്പെടുന്നത് അതീവ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നതും ഹര്‍ജിയിലിടം പിടിച്ചിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കുവാനുള്ള ശേഷിയല്ലാത്ത ഒരു ജനവിഭാഗമാണ് ചേരിനിവാസികളെന്നതും അജയ് മാക്കന്‍ തന്റെ ഹര്‍ജിയില്‍ അടിവരയിടുന്നുണ്ട്.

Anweshanam
www.anweshanam.com