'ജയിച്ച' ട്രംപിന് സ്ലോവേനിയൻ പ്രധാനമന്ത്രി ജൻസ വക ആശംസ

ട്രംപിനെ വീണ്ടും വൈറ്റ് ഹൗസിൻ്റെ പൂമുഖപടിയിൽ കാണാൻ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന രാജ്യാന്തര നേതാവാണ് സ്ലോവേനിയൻ പ്രധാനമന്ത്രി ജെനസ് ജൻസ
'ജയിച്ച' ട്രംപിന് സ്ലോവേനിയൻ  പ്രധാനമന്ത്രി  ജൻസ വക ആശംസ

ട്രംപ് ജയിച്ചു. ട്രംപിന് ആശംസകളും നേർന്നു. ട്രംപിനെ ജയിപ്പിച്ചതും ട്രംപിന് ആശംസകൾ നേർന്നതും മറ്റാരുമല്ല ഭാര്യയുടെ പിതൃ നാടായ സ്ലോവേനിയൻ പ്രധാനമന്ത്രി ജെനസ് ജൻസ.

ട്വിറ്ററിലാണ് ആശംസകൾ കുറിക്കപ്പെട്ടത്. അങ്ങനെ ട്രംപിനെ പോലും ഞെട്ടിച്ച് വിജയ ആശംസ നേർന്ന യൂറോപ്യൻ യൂണിയനിയിലെ ആദ്യ രാഷ്ട്ര നേതാവായി സ്ലോവേനിയൻ പ്രധാനമന്ത്രി ജെനസ് ജൻസ - റോയിട്ടേഴ്സിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട്.

alsoread.ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് ?

"അതെ അമേരിക്കൻ ജനത അവരുടെ പ്രസിഡൻ്റായി ട്രംപിനെ തെരഞ്ഞെടുത്തിരിക്കുന്നു", അർത്ഥശങ്കയ്ക്കിയിടല്ലാതെ സ്ലോവേനിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു!

അമേരിക്കൻ പ്രഥമ വനിത മലനീയ ട്രംപിൻ്റെ പിതൃഭൂമി സ്ലോവേനിയ ഭരിക്കുന്ന പ്രധാനമന്ത്രിക്ക് യുഎസ് പ്രസിഡൻ്റു തെരഞ്ഞെടുപ്പു ഫലത്തിൻ്റെ പൂർണ്ണത കാത്തിരിക്കാൻ ക്ഷമയില്ല. അതിനാൽ മുൻകൂട്ടി തന്നെ 'വിജയച്ച' ട്രംപിന് ആംശസ!

alsoreadയുഎസ് ഫലം:ഇനി ശ്രദ്ധ വടക്കൻ സംസ്ഥാനങ്ങളിൽ

യുഎസ് തെരഞ്ഞടുപ്പുക്കാലത്തിൻ്റെ പ്രാംരംഭം മുതൽ തന്നെ ട്രംപിനെ വീണ്ടും വൈറ്റ് ഹൗസിൻ്റെ പൂമുഖപടിയിൽ കാണാൻ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന രാജ്യാന്തര നേതാവാണ് സ്ലോവേനിയൻ പ്രധാനമന്ത്രി ജെനസ് ജൻസ.

Related Stories

Anweshanam
www.anweshanam.com