സിയാദ് വധക്കേസില്‍ രണ്ടാം പ്രതിയായ ഷഫീക്ക് പൊലീസ് പിടിയിലായി
Top News

സിയാദ് വധക്കേസില്‍ രണ്ടാം പ്രതിയായ ഷഫീക്ക് പൊലീസ് പിടിയിലായി

ഒന്നാം പ്രതി മുജീബ് , മൂന്നാം പ്രതി ഫൈസല്‍ എന്നിവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു.

News Desk

News Desk

ആലപ്പുഴ: സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഷഫീക്ക് പൊലീസ് പിടിയിലായി. ഒന്നാം പ്രതി മുജീബ് , മൂന്നാം പ്രതി ഫൈസല്‍ എന്നിവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു.

കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാമിന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. മുഖ്യപ്രതിയായ മുജീബിനെ സഹായിച്ചതിനും കുറ്റകൃത്യം മറച്ചുവച്ചതിനുമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. സിയാദ് വധക്കേസില്‍ മുഖ്യപ്രതി മുജീബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുജീബിന് തോളില്‍ വെട്ടേറ്റിരുന്നു. കായംകുളം എംഎസ്എം കോളേജ് പരിസരത്തെ ഗുണ്ടാവിളയാട്ടം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് സിയാദിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Anweshanam
www.anweshanam.com