ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആറ് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ്‍ഐമാരായ ഷിബു ചെറിയാന്‍, ജോസഫ് ആന്റണി, ബിജു, സീനിയര്‍ സിപിഒ സില്‍ജന്‍ അടക്കമുള്ളവര്‍ക്കാണ് സസ്പെന്‍ഷന്‍.

ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാള്‍ അണിയിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com