ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ വിട്ടയച്ചു

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന
ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ വിട്ടയച്ചു

കൊച്ചി: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു. എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ മടങ്ങി. ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യംചെയ്‍തത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എന്‍ഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന.

സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ഇവയില്‍ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യംചെയ്യല്‍. ലാപ്പ് ടോപ്പും മൊബൈല്‍ ഫോണുകളും അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നായി രണ്ടായിരം ജിബിയോളം ഡാറ്റ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു.

നിര്‍ണായകമായ പല വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എന്‍ഐഎ കസ്റ്റഡയില്‍ വാങ്ങിയത്.

Related Stories

Anweshanam
www.anweshanam.com