ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി

പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് ഉയരാൻ സാധ്യത ..
ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി

സാത്തൂർ :തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിൽ സംഭവത്തിൽ ഏഴ് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു.

പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യത .

ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.

സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ .

പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സത്തൂരിലെയും ശിവകാശിയിലെയും ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com