ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തേക്കും

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തല്‍.
ശിവശങ്കറിനെ ഉടന്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തേക്കും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തല്‍. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഇന്ന് സമര്‍പ്പിക്കും. സസ്‌പെന്‍ഷന്‍ സംബന്ധിച്ച് സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇന്ന് തന്നെ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് സാധ്യത.

കള്ളക്കടത്ത് ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടിലെങ്കിലും പ്രതികളുമായി ബന്ധമുണ്ടെന്നതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് വാങ്ങിയിട്ടുണ്ട്. മാത്രമല്ല വ്യാജസര്‍ട്ടിഫിക്കറ്റുള്ള ഒരാളെ ജോലിക്കെടുത്തത് ശിവശങ്കറിന്റെ വീഴ്ച്ചയായി സര്‍ക്കാര്‍ വിലയിരുത്തുന്നു. 2000ലാണ് ശിവശങ്കറിന് ഐഎഎസ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നത്. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുമ്പോഴാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരില്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത്.

Related Stories

Anweshanam
www.anweshanam.com