മതേതര പാര്‍ട്ടികളുമായി സഖ്യങ്ങള്‍ക്ക് സിപിഎം തയ്യാറാണെന്ന് സീതാറാം യെച്ചൂരി

മതേതര പാര്‍ട്ടികളുമായി സഖ്യങ്ങള്‍ക്ക് സിപിഎം തയ്യാറാണെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മതേതര പാര്‍ട്ടികളുമായി സഖ്യങ്ങള്‍ക്ക് സിപിഎം തയ്യാറാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങള്‍ക്ക് പാര്‍ട്ടി ഊന്നൽ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാ‍ര്‍ മാതൃകയില്‍ രാജ്യത്ത് എല്ലായിടത്തും ഇടതുപക്ഷം കൂടുതല്‍ സഖ്യങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേ‍ര്‍ത്തു. കേരള കോണ്‍​ഗ്രസ് ജോസ് കെ മാണി വിഭാ​ഗം എല്‍ഡിഎഫില്‍ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.

അതേസമയം, കമ്മ്യൂണിസ്റ്റ് പാ‍ര്‍ട്ടികളുടെ ലയനം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. സിബിഐയേയും എന്‍ഫോഴ്സ്മെന്റിനേയും ബിജെപി ദുരുപയോ​ഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com