സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

ന്യൂ ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. അമ്മയെ കാണുന്നതിനുവേണ്ടിയാണ് ജാമ്യം നല്‍കിയത്. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന കോടതി നിര്‍ദ്ദേശമുണ്ട്. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ മാധ്യമങ്ങളെ കാണാന്‍ അനുവാദമില്ല. സിദ്ദിഖ് കാപ്പന്റെ അമ്മയുടെ അവസ്ഥ അത്യാസന്ന നിലയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. അതേസമയം, ജാമ്യം അനുവദിച്ച അഞ്ചുദിവസവും ഉത്തര്‍പ്രദേശ് പൊലീസിന്റെ സുരക്ഷയിലായിരിക്കും സിദ്ദിഖ് കാപ്പന്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com