കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണം; രാ​ഹുലിന് ചെന്നിത്തലയുടെ കത്ത്
പ്ര​തി​പ​ക്ഷം എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്, പ്ര​തീ​ക്ഷ​ക​ള്‍ മു​ഴു​വ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം രാ​ഹു​ല്‍ ഗാ​ന്ധി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇക്കാര്യം ചൂ​ണ്ടി​ക്കാ​ട്ടി ര​മേ​ശ് ചെ​ന്നി​ത്ത​ല രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ത്തെ​ഴു​തി. പ്ര​തി​പ​ക്ഷം എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്, പ്ര​തീ​ക്ഷ​ക​ള്‍ മു​ഴു​വ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​നെ പോ​ലെ​യു​ള്ള നേ​താ​ക്ക​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ല്‍ ത​ക​ര്‍​ന്ന​ടി​യു​ന്ന കാ​ഴ്ച​യാ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള​ത്. പു​രോ​ഗ​മ​ന മ​തേ​ത​ര ചി​ന്താ​ഗ​തി പി​ന്തു​ട​രു​ന്ന ജ​ന​ങ്ങ​ളെ​ല്ലാം പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ന് പ്ര​തി​പ​ക്ഷം എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്. പ്ര​തീ​ക്ഷ​ക​ള്‍ മു​ഴു​വ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യി​ലാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com