ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്

ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി.
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെയാണ് വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പുണ്ടായത്. ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി. അക്രമിയെ വെടിവെച്ച് വീഴ്ത്തി. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല.

വൈറ്റ് ഹൗസിന് സമീപമുള്ള പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റില്‍, അമേരിക്കന്‍ പ്രാദേശിക സമയം 5.50ഓടെയായിരുന്നും സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. തുടര്‍ന്ന് അക്രമിയെ കസ്റ്റഡിയില്‍ എടുത്തശേഷമാണ് ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്.

ട്രംപ് കൊവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വന്ന് അദ്ദേഹത്തോട് പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് വാര്‍ത്താ സമ്മേളനം തുടരുകയും വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ് നടന്നതായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.

പരിക്കേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ുന്‍കരുതലിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം സീക്രട്ട് സര്‍വ്വീസ് തടസപ്പെടുത്തിയത്.വാര്‍ത്താ സമ്മേളനത്തിലേക്ക് തിരിച്ചെത്തിയ ട്രംപ് സീക്രട്ട് സര്‍വ്വീസിനെ അഭിനന്ദിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com