ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച്ച ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് എം.ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കഴിഞ്ഞയാഴ്ച്ച ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച കോഴപണമാണെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ലോക്കറും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ശിവശങ്കറിന്റെ വാദം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com