ജനങ്ങൾ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടുമെന്ന് ശിവസേന
Top News

ജനങ്ങൾ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടുമെന്ന് ശിവസേന

വാ​ഗ്ദാനങ്ങളും പ്രതീക്ഷകളും കൊണ്ട് മാത്രം അതിജീവിക്കാനാവില്ല. സ്വന്തം ജീവിതമോർത്ത് ആളുകൾക്ക് ഇത്രയധികം അരക്ഷിതത്വം തോന്നിയ കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല.

By News Desk

Published on :

ന്യൂഡൽഹി: തൊഴിൽ നഷ്ടം പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുട രാജി ആവശ്യപ്പെടുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. കോവിഡ് പ്രതിസന്ധി കാരണം 10 കോടി ജനങ്ങൾക്ക് ഉപജീവനം നഷ്ടമായി. 40 കോടി കുടുംബങ്ങൾ പ്രതിസന്ധിയിലായെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ശിവസേന മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യം വിശദീകരിച്ചത്.

തൊഴിൽ നഷ്ടമായവരിൽ മധ്യവർ​ഗത്തിൽ പെട്ടവരുണ്ട്. വ്യാവസായിക മേഖലയിലെ നഷ്ടം നാല് ലക്ഷം കോടിയാണ്. ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. വാ​ഗ്ദാനങ്ങളും പ്രതീക്ഷകളും കൊണ്ട് മാത്രം അതിജീവിക്കാനാവില്ല. സ്വന്തം ജീവിതമോർത്ത് ആളുകൾക്ക് ഇത്രയധികം അരക്ഷിതത്വം തോന്നിയ കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിക്ക് അറിയാമല്ലോ, ഭ​ഗവാൻ ശ്രീരാമന്റെ വനവാസത്തിന് പോലും അറുതിയുണ്ടായിട്ടുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Anweshanam
www.anweshanam.com