കാര്‍ഷിക ബില്‍: അകാലി ദള്‍ എന്‍ഡിഎ മുന്നണി വിട്ടു
ബില്ലുകളില്‍ പ്രതിഷേധിച്ച്‌ അകാലി ദളിന്‍റെ കേന്ദ്രമന്ത്രി ഹര്‍ സിമ്രത് ബാദല്‍ നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു
കാര്‍ഷിക ബില്‍: അകാലി ദള്‍ എന്‍ഡിഎ മുന്നണി വിട്ടു

ന്യൂഡല്‍ഹി: എന്‍.ഡി.എ സഖ്യകക്ഷി ശിരോമണി അകാലി ദള്‍ എന്‍.ഡി.എ മുന്നണി വിട്ടു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിടുകയാണെന്ന് ശിരോമണി അകാലിദള്‍ അറിയിച്ചു.

ബില്ലുകളില്‍ പ്രതിഷേധിച്ച്‌ അകാലി ദളിന്‍റെ കേന്ദ്രമന്ത്രി ഹര്‍ സിമ്രത് ബാദല്‍ നേരത്തെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ബില്ലുകള്‍ പുനപരിശോധിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന് അകാലി ദള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദള്‍ കൈക്കൊണ്ടത്.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Related Stories

Anweshanam
www.anweshanam.com