മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൗൺ ഫലം കണ്ടിട്ടില്ല; ലോക്ക് ഡൗൺ നീട്ടരുതെന്ന് ശശി തരൂര്‍
Top News

മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൗൺ ഫലം കണ്ടിട്ടില്ല; ലോക്ക് ഡൗൺ നീട്ടരുതെന്ന് ശശി തരൂര്‍

ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക്ഡൗണ്‍ ഫലം കണ്ടിട്ടില്ലെന്നും ഇനിയും ലോക്ക്ഡൗണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്നും ശശി തരൂര്‍ എം.പി പറഞ്ഞു.

'തിരുവനന്തപുരം ജില്ലയിലെ ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ച്‌ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്തയോട് സംസാരിച്ചിരുന്നു. മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൌണ്‍ പല മണ്ഡലങ്ങളിലും ഫലപ്രദമായിട്ടില്ല. ആയതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച്‌ ആളുകള്‍ പൂര്‍വസ്ഥിതിയില്‍ ജോലിക്ക് പോകുവാനും ജീവിക്കുവാനും അനുവദിക്കണം'- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒരു പ്രത്യേക ടീമിനെ വിനിയോഗിക്കുമെന്നും അവരുടെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കുയും ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചത്.

Anweshanam
www.anweshanam.com