അനില്‍ ദേശ്മുഖിന് പിന്തുണയുമായി ശരത് പവാര്‍

ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും മഹാരാഷ്ട്രയിലെ മഹാവികാസ് അകാടി സര്‍ക്കാറിനെ മറിച്ചിടാനാവില്ലെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.
അനില്‍ ദേശ്മുഖിന് പിന്തുണയുമായി ശരത് പവാര്‍

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് പിന്തുണയുമായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. അനില്‍ ദേശ്മുഖ് അഴിമതി നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും മഹാരാഷ്ട്രയിലെ മഹാവികാസ് അകാടി സര്‍ക്കാറിനെ മറിച്ചിടാനാവില്ലെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍സിപി അടക്കമുള്ള മഹാരാഷ്ട്രയിലെ സഖ്യത്തിന്റേതാണ് മഹാവികാസ് അകാഡി സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് എന്‍സിപി നേതാവാണ്. മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംഭീര്‍ സിങ്ങിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ വൈരാഗ്യമാണ് മന്ത്രിക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നിലെന്നും ശരത് വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com